പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ

അട്ടപ്പാടി: ശിശുമരണങ്ങൾ തുടരുന്ന അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് സന്ദർശനം നടത്തും. യു.ഡി.എഫ് തീരുമാനം അനുസരിച്ചാണ് സന്ദർശനം. സതീശനൊപ്പം യു.ഡി.എഫ് നേതാക്കളും അട്ടപ്പാടിയിലെത്തും.

ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും.

രാവിലെ പത്തു മണിയോടെ അഗളിയിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണ അഗളിയിൽ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Leader of Opposition in Attappady today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.