കോഴിക്കോട്: എൽ.ഡി.എഫിലെ എൽ.ജെ.ഡി പൂജ്യത്തിൽനിന്ന് ഒന്നിലെത്തിയപ്പോൾ ജനതാദൾ -എസ് മൂന്നിൽനിന്ന് രണ്ടിലെത്തി. കഴിഞ്ഞതവണ യു.ഡി.എഫിലായിരുന്നു എൽ.ജെ.ഡി. എൽ.ഡി.എഫിലെത്തി കൽപറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകളിൽ മത്സരിച്ച ഇവർ കൂത്തുപറമ്പിലാണ് (കെ.പി. മോഹനൻ) ജയിച്ചത്. വടകരയിൽ മനയത്ത് ചന്ദ്രൻ കെ.െക. രമയോടും കൽപറ്റയിൽ പാർട്ടി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ ടി. സിദ്ദീഖിനോടുമാണ് തോറ്റത്.
എൽ.ഡി.എഫിന് ഭരണം ലഭിച്ചാൽ പാർട്ടിക്കുള്ള മന്ത്രിപദവി കൂടി ലക്ഷ്യമിട്ടായിരുന്നു രാജ്യസഭ എം.പിയായിരുന്നിട്ടും ശ്രേയാംസ് കുമാർ നേരത്തേ എം.എൽ.എയായ കൽപറ്റയിൽ വീണ്ടും അങ്കത്തിനിറങ്ങിയത്. വടകരയിൽ കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായ മനയത്ത് ചന്ദ്രനും കൽപറ്റയിൽ കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായ ശ്രോംയാസ് കുമാറിനും എൽ.ഡി.എഫ് സ്ഥാനാർഥികളായതിന് ജനപിന്തുണ ലഭിച്ചില്ല.
അതേസമയം, ജനതാദൾ-എസ് ഇത്തവണ ചിറ്റൂർ, തിരുവല്ല, അങ്കമാലി, കോവളം എന്നിവിടങ്ങളിൽ മത്സരിച്ചിട്ട് ചിറ്റൂർ (കെ. കൃഷ്ണൻ കുട്ടി), തിരുവല്ല (മാത്യൂ ടി. തോമസ്) എന്നിവിടങ്ങളിൽ ജയിച്ചു. കഴിഞ്ഞതവണ ഈ സീറ്റുകൾക്കു പുറമെ, വടകരയും ജനതാദൾ ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.