മലപ്പുറം: മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. ഇക്കാര ്യം 18 ാം തീയതി ചേരുന്ന യു.ഡി.എഫ് ഉഭയകക്ഷി യോഗത്തിൽ ഉന്നയിക്കും. കേരളകോൺഗ്രസുമായും ലീഗുമായും ഉഭയ കക്ഷി ചർച്ച നടക്കും. മൂന്നാം സീറ്റിെൻറ സാധ്യതകളും ചർച്ച ചെയ്യും. അതിനു ശേഷം മാത്രമേ സീറ്റ് കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് മജീദ് പറഞ്ഞു. മുസ്ലിം ലീഗ് നേൃതയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടോ മൂന്നോ സീറ്റ് എന്നതല്ല, അതിലപ്പുറവും ദേശീയ തലത്തിൽ നേടാനാണ് തീരുമാനം. യു.ഡി.എഫിെൻറ വിജയമാണ് ഏറ്റവും പ്രധാനം. അതിനായി കെട്ടുറപ്പോടുകൂടി പ്രവർത്തിക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയതലത്തിൽ നന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം യു.പി.എക്കും യു.ഡി.എഫിനും അനുകൂലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ആകെ പ്രതീക്ഷയുള്ളത് കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള ഭരണത്തിനാണെന്ന് വർക്കിങ് ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.