കോഴിക്കോട്: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലീഗ് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് ഇതുസംബന്ധിച്ച് ഉത്തരവാദിത്തത്തോടെ പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ലീഗ് അഭിപ്രായം പറയേണ്ടതില്ല. യു.ഡി.എഫ് സംയുക്തമായി പ്രതികരിക്കേണ്ടതുണ്ടെങ്കിൽ 18ന് ചേരുന്ന യു.ഡി.എഫ് യോഗശേഷം പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ബലാത്സംഗക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. ഒക്ടോബർ 20ന് വിധി പറയും. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അധ്യാപികയായ പരാതിക്കാരിയെ എം.എൽ.എ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപിച്ചെന്നുമാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എം.എൽ.എയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. അതിനാൽ എം.എൽ.എയുടെ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. വാദത്തിന് ബലം നൽകാൻ പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.