മുസ്‍ലിം ലീഗിനെ ഇടതു മുന്നണിക്ക് ആവശ്യമില്ല -എം.വി. ഗോവിന്ദൻ

കാസർകോട്: മുസ്‍ലിം ലീഗിനെ ഇടതു മുന്നണിക്ക് ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുസ്‍ലിം ലീഗിനെ സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന നിലപാടിൽ മാറ്റമില്ല. അവരെ വിളിക്കില്ല, വേണ്ട. ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ല. അവർക്ക് ജയിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷം ഇന്ന് കേരളത്തിലില്ല. ഇവിടെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. രണ്ട് സ്ഥാനാർഥികൾ മികച്ചത് എന്ന ഇ.പി. ജയരാജന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ താനും മുഖ്യമന്ത്രിയും പറഞ്ഞതാണ് പാർട്ടി നിലപാട് എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൗരത്വ കേസ് പിൻവലിക്കുന്ന കാര്യത്തിൽ ബേജാറാവേണ്ട. അതിലെ ​പ്രതികളിൽ ഡി.വൈ.എഫ്.ഐക്കാരും എ.ഐ.എസ്.എഫുകാരുമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ സി.എ.എ മുഖ്യപ്രശ്നമാകുന്നത് ഈ രാജ്യംതന്നെ ഇല്ലാതാകുന്നതുകൊണ്ടാണ് എന്ന് സി.പി.എം സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Left Front does not need Muslim League says MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.