കെ.ടി. ജലീലിനെതിരായ എ.ബി.വി.പി. പരാതിയിൽ കേസെടുക്കേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: വിവാദ ക​​ശ്മീ​​ർ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ മുൻ മന്ത്രി കെ.​​ടി. ജ​​ലീ​​ലിനെതിരെ എ.ബി.വി.പി. പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കേണ്ടെന്ന് നിയമോപദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടെന്ന് നിയമോപദേശം ലഭിച്ചത്. എ.ബി.വി.പി പ്രവർത്തകരുടെ പരാതി സൈബർ വിഭാഗത്തിന് കൈമാറിയിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയത്.

ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ലൂ​​ടെ ന​​ട​​ത്തി​​യ വിവാദ ക​​ശ്മീ​​ർ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ കോ​​ട​​തിയുടെ നിർദേശ പ്രകാരം മുൻ മന്ത്രി കെ.​​ടി. ജ​​ലീ​​ലിനെതിരെ ഇന്ന് കേസെടുത്തിരുന്നു. തി​​രു​​വ​​ല്ല ഒ​​ന്നാം ക്ലാ​​സ് ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തിയുടെ നിർദേശത്തെ തുടർന്ന് കീ​​ഴ്വാ​​യ്പൂ​​ർ​ പൊ​​ലീ​​സ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ജ​​ലീ​​ലിന്‍റെ വിവാദ ഫേ​​സ്ബു​​ക്ക് പോസ്റ്റ് കലാപ ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പ്രതി ഇന്ത്യൻ പൗരനായിരിക്കെ, രാജ്യത്തെ നിലവിലെ ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കൂടിയുമാണ് എഫ്.ബി. പോസ്റ്റെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽ രാജ്യമായ പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈയടക്കിവച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ചും ഭരണഘടനയെയും ഗവൺമെന്‍റിനെയും അപമാനിക്കുന്ന തരത്തിൽ തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹനപ്പെടുത്തിയും പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താനും മറ്റ് ശ്രമിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

കെ.​​ടി. ജ​​ലീ​​ൽ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ലൂ​​ടെ ന​​ട​​ത്തി​​യ ക​​ശ്മീ​​ർ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ കേ​​സെ​​ടു​​ക്കാ​​ൻ തി​​രു​​വ​​ല്ല ഒ​​ന്നാം ക്ലാ​​സ് ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഇന്നലെയാണ് പൊ​​ലീ​​സി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കിയത്. ജ​​ലീ​​ലി​​നെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​ർ.​​എ​​സ്.​​എ​​സ് നേ​​താ​​വും മ​​ല്ല​​പ്പ​​ള്ളി എ​​ഴു​​മ​​റ്റൂ​​ർ സ്വ​​ദേ​​ശി​​യു​​മാ​​യ അ​​രു​​ൺ മോ​​ഹ​​ൻ ആണ് കോടതിയിൽ ഹ​​ര​​ജി​​ ന​​ൽ​​കി​​യത്. കേസെടുക്കണമെന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് കീ​​ഴ്വാ​​യ്പൂ​​ർ​ പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ന​​ട​​പ​​ടി ഇ​​ല്ലാ​​തി​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​രു​​ൺ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

കശ്മീ‍ർ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ കെ.ടി ജലീലിട്ട പോസ്റ്റിലെ പരമാർശങ്ങള്‍ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 'പാക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്നാണ് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പാകിസ്താൻ അനുകൂലികൾ നടത്തുന്ന പ്രയോഗമാണെന്നായിരുന്നു വിമർശനം. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം.

വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് ജലീൽ പിൻവലിച്ചിരുന്നു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു വിശദീകരണം.

Tags:    
News Summary - Legal advice not to file a case on the complaint ABVP against KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.