വെള്ളറട: രാജ്യം മനുഷ്യാവകാശ ദിനം ആഘോഷിച്ചപ്പോള്‍ റിമാന്‍ഡ് പ്രതികളുടെ ആരോഗ്യ സുരക്ഷിതത്വത്തിനായി ഒറ്റയാൾ നിയമ പോരാട്ടം നടത്തി സര്‍ക്കാറിനെക്കൊണ്ട് ഉത്തരവ് ഇറക്കിപ്പിച്ച വനിതാ മെഡിക്കല്‍ ഓഫിസറുടെ നിലപാടുകള്‍ മാതൃകയാകുന്നു.സി.ആര്.പി.സി 54 വകുപ്പ് പ്രകാരവും ദേശീയ മനുഷ്യാവകാശ കമീഷെൻറ മാര്‍ഗ നിര്‍ദേശം അനുസരിച്ചും നിശ്ചയിക്കപ്പെട്ട പരിശോധനകളും ചികിത്സകളും ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കും ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശം സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫിസറും തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ തുണ്ടുവിള കുടുംബാംഗവുമായ ഡോ കെ. പ്രതിഭ 2018 ലാണ് കേരള ചീഫ് സെക്രട്ടറിയെ സമീപിച്ച് നിവേദനം നല്‍കിയത്.
2018 ഏപ്രില്‍ 16ന് കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ്ഡ്യൂട്ടിയിലായിരുന്ന ഡോ. പ്രതിഭയുടെ അടുത്ത് പൊലീസ് എത്തിച്ച പ്രതിക്ക് ഗുരുതരമായി മര്‍ദനമേറ്റിരുന്നു. മര്ദനമേറ്റിട്ടിെല്ലന്ന സർട്ടിഫിക്കറ്റ് നല്കാന് പൊലീസ് ആവശ്യപ്പെട്ടു. പ്രാഥമിക ചികിത്സക്കിടെ ബോധം വീെണ്ടടുത്ത പ്രതി പൊലീസിെൻറ മര്‍ദനമേറ്റതായി ഡോക്ടേറാട് പറയുകയും ചെയ്തു.
ഇതേ ദിവസം തന്നെ ഹര്‍ത്താലിൽ പിടികൂടിയ 25 പേരെ കൂടി ഡോക്ടറുടെ അടുത്തെത്തിച്ച ശേഷം പരിശോധിക്കാതെ റിമാൻഡ് റിപ്പോര്‍ട്ട് നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. ഈ വിവരം കാണിച്ച് ഡോ. പ്രതിഭ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും പൊലീസിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് മേധാവി സ്വീകരിച്ചത്. തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
സര്‍ക്കാറിന് നല്കിയ രണ്ട് നിവേദനങ്ങളും പരിഗണിക്കാന്‍ ഹൈകോടതി 2019 മേയ് മാസത്തില്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശവും നല്കി. ഇതോടെ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആഭ്യന്തര ജയില്‍ ആരോഗ്യ വകുപ്പിലെ ഉന്നതര്‍ സെക്രേട്ടറിയറ്റില്‍ സംയുക്ത യോഗം കൂടി ഡോ. പ്രതിഭയുടെ നിവേദനങ്ങള്‍ പരിശോധിച്ചു. തുടർന്ന്, 2020 ഒക്ടോബറില്‍ ഒമ്പത് മാര്‍ഗ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് തയാറാക്കി. ഇതിനെ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലും നിയമ-ആരോഗ്യ സെക്രട്ടറിമാറും അനുകൂലിക്കുകയായിരുന്നു. നിലവില്‍ മലപ്പുറം താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിലെ 2004-2010 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.