തിരുവനന്തപുരം: ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ബാലികക്ക് എച്ച്.ഐ.വി ബാധിച്ച സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് അന്വേഷണസംഘം ആർ.സി.സി ഡയറക്ടർക്ക് കത്ത് നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കഴക്കൂട്ടം സൈബര്‍ അസി. കമീഷണര്‍ പ്രമോദ് കുമാർ, മെഡിക്കൽ കോളജ് സി.െഎ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യന്‍ കത്ത് നൽകിയയത്.
കുട്ടിയുടെ ചികിത്സാരേഖകൾ ഉടൻ നൽകണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. അതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകിയോ ശനിയാഴ്ചയോ രേഖകൾ പൊലീസിന് ലഭിക്കുമെന്ന് മെഡിക്കൽകോളജ് സി.െഎ ബിനുകുമാർ പറഞ്ഞു. അന്വേഷണത്തിെൻറ ഭാഗമായി കുട്ടിയുടെ രക്തസാമ്പിളുകൾ പൊലീസ് സ്ഥിരീകരണത്തിനായി ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിെൻറ ഫലം ശനിയാഴ്ച ലഭിക്കും. കൂടാതെ കുട്ടിയുടെ പിതാവിെൻറ മൊഴിയും രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പും തെളിവെടുപ്പ് ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ജോയൻറ് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലെ സംഘം ആര്.സി.സിയിലെത്തി ലബോറട്ടറി രേഖകളും മറ്റും പരിശോധിച്ചു. പെണ്‍കുട്ടി നേരത്തേ ചികിത്സ തേടിയ ആശുപത്രികളിലും ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. നിലവിൽ കുട്ടിയുടെ തുടര്‍ചികിത്സക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കുട്ടിക്ക് ആര്.സി.സിയിൽ നിന്നുമാത്രം 49 തവണ രക്തഘടകങ്ങള്‍ കുത്തിെവച്ചിട്ടുണ്ട്. ഇതില്‍ 39 തവണയും ആശുപത്രിയില്‍ കിടത്തിചികിത്സ നൽകുന്നതിനിടെയാണ്. 49 തവണയും കുത്തിെവച്ച രക്തഘടകങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയും. ഇതുസംബന്ധിച്ച രേഖകള്‍ ആര്.സി.സി ലബോറട്ടറിയിലും രക്തബാങ്കിലും ലഭ്യമാണ്. ഇതിനുസരിച്ച് ദാതാക്കളെ വിളിച്ചുവരുത്തി എച്ച്.ഐ.വി ബാധയുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആര്.സി.സിയും തുടങ്ങിയിട്ടുണ്ട്. അത് അന്വേഷണസംഘമാവും തീരുമാനിക്കുക. ദാതാവിനും തുടര്‍ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെങ്കിലും ദാതാവിനെ വീണ്ടും വിളിച്ചുവരുത്തുക എന്നത് നിയമപരമായി സാധ്യമല്ല. എങ്കിലും ആളെ കണ്ടെത്താൻ സാധിക്കും.ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി രക്താര്‍ബുദം ബാധിച്ച് ആര്.സി.സിയില്‍ ചികിത്സക്കെത്തിയത്. കീമോതെറപ്പിക്കുശേഷം രക്തം സ്വീകരിച്ചതിനെതുടര്‍ന്നാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉണ്ടായതെന്നാണ് മാതാപിതാക്കളുടെ പരാതി.
ബാലാവകാശ കമീഷൻ കേസെടുത്തു തിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽ ചികിത്സയുടെ ഭാഗമായി രക്തംസ്വീകരിച്ച ബാലികക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റീജനൽ കാൻസർ സെൻറർ ഡയറക്ടർ, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺേട്രാൾ സൊസൈറ്റി എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കമീഷൻ അധ്യക്ഷ ശോഭ കോശി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.