വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ നിർമാണം സംബന്ധിച്ച് വടക്കാഞ്ചേരി നഗരസഭ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന് ചെയർപേഴ്സൻ ശിവപ്രിയ സന്തോഷും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.ആർ. അനൂപ് കിഷോറും പറഞ്ഞു. നഗരസഭയിൽ തിങ്കളാഴ്ച രാവിലെ സി.ബി.ഐ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കാൻ വന്നിരുന്നു.
അവർക്ക് ആവശ്യമായ രേഖകൾ നൽകി. നാലുദിവസം മുമ്പ് വിജിലൻസ് ഉദ്യോഗസ്ഥർ സന്ദർശിച്ചപ്പോഴും രേഖകൾ നൽകിയിരുന്നു. അനിൽ അക്കര എം.എൽ.എ ആവശ്യപ്പെട്ട രേഖകളെല്ലാം അദ്ദേഹത്തിനും കൈമാറി.
വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടവർക്കെല്ലാം ഇതുവരെയുള്ള എല്ലാ രേഖകളും നൽകി. റവന്യൂ വകുപ്പിൽനിന്നും ലൈഫ് മിഷനിൽനിന്നും കണക്ഷൻ സംബന്ധിച്ച് കെ.എസ്.ഇ.ബിയിൽനിന്നും വന്ന ഫയലുകൾ മാത്രമാണ് നഗരസഭയിലുള്ളത്- അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.