വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് സിനിമ താരം സണ്ണിവെയ്ന്‍. സുഹൃത്തുക്കളായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും പ്രചരണത്തിന് രംഗത്തുണ്ടാകുമെന്നും നടൻ അറിയിച്ചു. രാഷ്ട്രീയ നിലപാട് പറയുന്നതുകൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സണ്ണി വെയിൻ പറഞ്ഞു.
കോവിഡിന്‍റെ സമയത്ത് ഈ സര്‍ക്കാര്‍ പകര്‍ന്ന പിന്തുണയായിരിക്കാം തന്നെ കൊണ്ട് ഈ അഭിപ്രായം പറയിപ്പിക്കുന്നത്. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കോവിഡിന്‍റെ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് താന്‍ പറയുന്നതെന്നുമായിരുന്നു സണ്ണി വെയ്ന്‍റെ പ്രതികരണം. 24 ന്യൂസിനോടായിരുന്നു സണ്ണി വെയ്ന്‍റെ അഭിപ്രായ പ്രകടനം.
മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകും. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. വളച്ചൊടിക്കരുത്. എന്തും തുറന്നുപറയുന്ന പിണറായി വിജയന്‍റെ നിലപാടുകള്‍ ഇഷ്ടമാണെന്നും അത് ഉന്മേഷവും പ്രചോദനവും നല്‍കുന്നതാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കളോട് രാഷ്ട്രീയം എന്നത് തൊഴിലല്ലെന്നും മറിച്ച് ജനസേവനമാണെന്നും പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു. കൊലപാതക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും സണ്ണി വെയിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.