മദ്യവിൽപനശാലകളിലെ ക്യു ആർ കോഡ്​ പരിശോധന നിർത്തി; പട്ടികയനുസരിച്ച്​ മദ്യം നൽകും

തിരുവനന്തപുരം: ബെവ്​ ക്യ​ു ആപ്​ വഴി രജിസ്​റ്റർ ചെയ്​തവർക്ക്​ മദ്യം നൽകുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തി ബിവറേജസ്​ കോർപ്പറേഷൻ. ആപിൽ രജിസ്​റ്റർ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആർ കോഡ്​ സ്​കാൻ ചെയ്യുന്ന സംവിധാനമാണ്​ നിർത്തിയത്​. 

സാ​േങ്കതിക തടസ്സം നേരിട്ടതിനെ തുടർന്നാണ്​ ബിവറേജസ്​ കോർപ്പറേഷൻ പുതിയ സംവിധാനത്തിലേക്ക്​ മാറിയതെന്നതാണ്​ സൂചന. ബെവ്​ ക്യൂ ആപിൽ രജിസ്​റ്റർ ചെയ്യുന്നവരുടെ പട്ടിക ഒൗട്ട്​ലെറ്റുകൾക്ക്​ കൈമാറും. മദ്യം വാങ്ങാനെത്തുന്നയാൾ തിരിച്ചറിയൽ കാർഡ്​ നൽകിയാൽ ഇൗ പട്ടിക പരിശോധിച്ച്​ മദ്യം നൽകും.

ബെവ്​ ക്യൂ ആപ്​ പുറത്തിറങ്ങിയതിന്​ ശേഷം വ്യാപകമായ പ്രശ്​നങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതേതുടർന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ ഉന്നതതലയോഗം വിളിക്കുകയും ചൊവ്വാഴ്​ചക്കകം കമ്പനിയോട്​ പ്രശ്​നങ്ങൾ പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Liqour sale in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.