സംസ്​ഥാനത്ത്​ മദ്യവിൽപ്പന നാളെമുതൽ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഒാൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ്​ ക്യൂ ആപ്ലിക്കേഷ​ൻ ഇന്ന്​ വൈകുന്നേരം മുതൽ പ്ലേ ലഭ്യമാകുമെന്നാണ്​ വിവരം. 

കഴിഞ്ഞ ദിവസം ബെവ്​ക്യൂ ആപിന്​ ഗൂഗ്​ൾ അനുമതി നൽകിയിരുന്നു. കോവിഡ്​ 19 ​​െൻറ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കു​േമ്പാൾ തിരക്ക്​ നിയന്ത്രിക്കുന്നതിനായാണ്​ ഒാൺലൈനായി ടോക്കൺ അനുവദിക്കാനുള്ള തീരുമാനം. മദ്യ വിതരണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ വിശദീകരിക്കാൻ മന്ത്രി ടി.പി. രാമകൃഷ്​ണൻ ബുധനാഴ്​ച മാധ്യമങ്ങ​െള കാണും. 

ബെവ്​ക്യൂ ആപ്​ വഴി മദ്യം വാങ്ങാൻ ഒാൺലൈനായി ടോക്കൺ ലഭിക്കും. ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽനിന്ന്​ 50 പേർക്കായിരിക്കും മദ്യം ലഭ്യമാകുക. പേരും മൊബൈൽ നമ്പറും പിൻകോഡും നൽകിയാൽ സമീപത്തെ മദ്യശാലകളിൽ​നിന്ന്​ മദ്യം വാങ്ങാനായി ടോക്കൺ ലഭിക്കും. 


 

Tags:    
News Summary - Liquor Shops Open Thursday -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.