തിരുവനന്തപുരം: ക്ലബുകൾ വഴി ചൊവ്വാഴ്ച മുതൽ മദ്യം പാർസലായി വിതരണം ചെയ്യും. ഇതിനായി വിദേശമദ്യ ചട്ടത്തിലെ 13 4 (എ)യിൽ ഭേദഗതിവരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 42 ക്ലബുകൾക്കാണ് ബാർ ലൈസൻസുള്ളത്.
ലോക്ഡൗണിനെ തുടർന്ന് ക്ലബുകൾ അടച്ചിട്ടതോടെയാണ് പ്രത്യേക കൗണ്ടറുകൾ വഴി അംഗങ്ങൾക്ക് മദ്യം പാർസലായി വിതരണം ചെയ്യാൻ തീരുമാനിച്ചത്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് മദ്യം ലഭ്യമാക്കുക. മുൻകൂട്ടി ബുക്ക് ചെയ്യുന്ന അംഗങ്ങൾക്ക് മാത്രമേ മദ്യം ലഭിക്കൂ. ക്ലബിലിരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. അംഗങ്ങളല്ലാത്തവർക്ക് മദ്യം ലഭിക്കുകയില്ല. മിലിട്ടറി കാൻറീനുകൾ വഴിയുള്ള മദ്യവിതരണത്തിനും സർക്കാർ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.
മദ്യവിതരണത്തിനുള്ള ഒാൺലൈൻ ആപ് ബെവ് ക്യൂവിെൻറ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ ഏർപ്പെടുത്തിയ ഒാൺലൈൻ ടോക്കൺ സംവിധാനം മൂന്നു ദിവസം നടപ്പാക്കിയെങ്കിലും സാേങ്കതിക പ്രശ്നങ്ങൾ മൂലം ഫലപ്രദമായില്ല. കഴിഞ്ഞ രണ്ടു ദിവസം അവധിയായതിനാൽ സാേങ്കതിക പ്രശ്നങ്ങൾ പരിഹരിക്കാനായെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.