സംസ്ഥാനത്ത് ഉത്രാടദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: ഉത്രാടദിനത്തിൽ സംസ്ഥാനത്ത് ബെവ്‍കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇത് 112 കോടിയായിരുന്നു. ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റിലാണ്.

1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ നിന്നു വിറ്റത്. 1.01 കോടി രൂപയ്ക്ക് മദ്യവിൽപ്പന നടന്ന കൊല്ലം ആശ്രമം പോർട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശ്ശേരിയിൽ 95 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്.

അന്തിമ വിറ്റുവരവ് കണക്കു പുറത്തുവരുമ്പോൾ വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്‍കോ എം‍‍ഡി വിശദീകരിക്കുന്നത്. തിരുവോണദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയാണ്.

Tags:    
News Summary - Liquor worth 116 crores was sold in the state on Utrata day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.