ഓൺലൈൻ ആപ്പ് വഴി ലോണെടുത്തു; നഗ്നചിത്രങ്ങൾ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി

പെരുമ്പാവൂർ: ഓൺലൈൻ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെ (31) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ കൂടുതൽ വ്യക്തത ഉണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്.

പണം ആവശ്യപ്പെട്ടും ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയക്കുമെന്നും ഭീഷണിപ്പെടുത്തി ഫോൺകോളുകളും മെസേജുകളും വന്നതായി കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മരണ ശേഷവും ഓൺലൈൻ കമ്പനിയിൽ നിന്നും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയതായി പൊലീസ് പറയുന്നു.

മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഭർത്താവ് അനീഷ് രണ്ടു മാസം മുൻപാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ. 

Tags:    
News Summary - Loan taken through online app; Threatened to send nude pictures, the woman committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.