തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏഴു ജില്ലകളിൽ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകൾ രണ്ടാംഘട്ടത്തിലും എന്ന വിധത്തിലായിരിക്കും വോട്ടെടുപ്പ്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം സീറ്റുകൾ നിശ്ചയിക്കുന്നത് അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മധ്യത്തോടെ പുതിയ ഭരണസമിതി നിലവിൽ വരുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവെക്കാൻ നേരത്തേ സർവക്ഷിയോഗം തീരുമാനിച്ചിരുന്നു.
1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കും. തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് രോഗികളായവര്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസങ്ങളില്‍ കോവിഡ് ബാധിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.