ആലപ്പുഴ: ജില്ല ഷോപ്സ് ആൻഡ് കമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സി.ഐ.ടി.യു ജില്ല പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനാപരമായ കരുത്ത് ആർജിച്ച തൊഴിലാളികളാണ് ആലപ്പുഴയിലുള്ളത്. ആ തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ ആവശ്യമായ പ്രവർത്തനമാണ് സംഘടന നടത്തുന്നത്. ഇതിനായി സഹകരണ സംഘം രൂപവത്കരിക്കാനാവശ്യമായ നടപടികൾക്ക് തുടക്കം കുറിച്ചതായി എച്ച്. സലാം പറഞ്ഞു. ഏരിയ പ്രസിഡന്റ് ബി. അജേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറിമാരായ വി.എൻ. വിജയകുമാർ, വി.ടി. രാജേഷ്, അംഗങ്ങളായ സുനിൽ കുമാർ, വി. ഗോപാലകൃഷ്ണൻ നായർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.പി. പവനൻ, യൂനിയൻ ജില്ല വൈസ് പ്രസിഡന്റ് ടി.എം. ഷെരീഫ്, കൗൺസിലർ ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ്. സുരേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.