വള്ളികുന്നം: രാജീവ് ഗാന്ധിയുടെ 31ാമത് രക്തസാക്ഷി ദിനം വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജി. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജലക്ഷ്മി, സുഹൈർ വള്ളികുന്നം, രാജൻപിള്ള, രാമചന്ദ്രപിള്ള, പ്രശാന്തി, അബി തച്ചടി, സുധീഷ് കന്നിമേൽ, ഷംസുദ്ദീൻ, നിസാർ ചെമ്പകശ്ശേരിൽ, അസ്‌ലം, സലിം ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. പടം: വള്ളികുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.