അന്ധകാരനഴി പൊഴി ഭാഗികമായി മുറിച്ചു

അരൂർ: മഴമൂലം വെള്ളക്കെട്ട്​ രൂക്ഷമായതോടെ . ഇറിഗേഷൻ വകുപ്പി‍ൻെറ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം മണ്ണുമാന്തി യന്ത്രസഹായത്തോടെ പൊഴി ഭാഗികമായി മുറിച്ചത്. എന്നാൽ, പൊഴിയുടെ തെക്കുഭാഗം മാത്രം ഭാഗികമായി മുറിച്ചതുമൂലം വെള്ളക്കെട്ട്​ ഒഴുവാകുന്നില്ലെന്നും നിരവധി കുടുംബങ്ങൾ ഭീഷണിയിലാണെന്നും പ്രദേശവാസികൾ പറഞ്ഞു. ചെല്ലാനം, എഴുപുന്ന, കോടംതുരുത്ത്​, കുത്തിയത്തോട്, തുറവൂർ, പട്ടണക്കാട്, തടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. പൊഴി ഇത്തരത്തിൽ മുറിച്ചിരിക്കുന്നതുമൂലം വേലിയിറക്ക സമയങ്ങളിൽ പൊഴിച്ചാലിൽനിന്ന്​ വെള്ളം കടലിലേക്ക്​ പോകുന്നുണ്ടെങ്കിലും കടലിൽനിന്ന്​ വെള്ളം പൊഴിയിലേക്ക്​ വരുന്ന സമയങ്ങളിൽ പൊഴി മണ്ണുവീണു അടയുമെന്ന്​ നാട്ടുകാർ പറഞ്ഞു. വേലിയേറ്റ ഇറക്ക സമയങ്ങളിൽ നീരോഴുക്ക്​ സുഗമമായി ഒഴുകുന്നതിനുവേണ്ടി പൊഴി വീതികൂട്ടി മുറിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇറിഗേഷൻ വകുപ്പ് വർഷംതോറും ലക്ഷങ്ങൾ മുടക്കിയാണ് പൊഴി മുറിക്കുന്നത്. എന്നാൽ, വെള്ളക്കെട്ട്​ രൂക്ഷമായ സ്ഥിതിക്ക്​ പൊഴി ഭാഗികമായി മുറിക്കുന്നതുകൊണ്ടു ഒരു പ്രയോജനം ഇല്ലെന്നും പറയുന്നു. ചിത്രം അന്ധകാരനഴി പൊഴി മുറിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.