ആലപ്പുഴ: കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച പൂന്തോപ്പ് (പഴയ ആശ്രമം) വാർഡിൽ രാഹുൽ നിവാസിൽ എ.ആർ. രാജുവിന് (58) കൊറ്റംകുളങ്ങര ഗ്രാമം നിറകണ്ണുകളോടെ യാത്രാമൊഴി നൽകി. 17 വർഷം മുമ്പ് പഴയ ആശ്രമം വാർഡിൽനിന്ന് കാണാതായ രാഹുലിന്‍റെ പിതാവാണ് രാജു. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വിലാപയാത്രയായി രാജു താമസിച്ച രാഹുൽ നിവാസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന്, മൃതദേഹം രാജുവിന്‍റെ കുടുംബ വീടായ കൊറ്റംകുളങ്ങരയിലെ തെക്കേവീട്ടിൽ കൊണ്ടുവന്നതോടെ വീട് കണ്ണീർക്കടലായി മാറി. അലമുറയിട്ട് ഭാര്യ മിനിയും മകൾ ശിവാനിയും മറ്റ് ബന്ധുക്കളും മൃതദേഹത്തിൽ അന്ത്യചുംബനം നൽകിയത് മറ്റുള്ളവരെയും ഈറനണിയിച്ചു. തുടർന്ന് ആചാരപരമായ ചടങ്ങുകൾക്ക് ശേഷം രാജുവിന്‍റെ സഹോദരൻ വിനോദ്കുമാർ ചിതക്ക് തീ കൊളുത്തി. ഞായറാഴ്ചയാണ് രാജു ജീവനൊടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.