കെട്ടിട സമുച്ചയം ഉദ്ഘാടനത്തിന് സജ്ജം കായംകുളം: പഠന നിലവാരത്തിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമാക്കി 8.06 കോടി രൂപയാണ് ചെലവഴിക്കുന്നത്. കിഫ്ബിയിൽനിന്ന് 5.25 കോടി രൂപ വിനിയോഗിച്ച് വാപ്കോസ് വഴി 10,963 ചതുരശ്രഅടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിൽ എട്ട് ക്ലാസ് മുറികൾ, ഓഫിസ്, സ്റ്റോർ, കമ്പ്യൂട്ടർ ലാബ്, ശൗചാലയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 6071 ചതുരശ്ര അടി വിസ്തീർണത്തിൽ ബാൽക്കണി, ഗ്രീൻ റൂം, ടോയ് ലെറ്റുകൾ, വരാന്ത, ഓഡിറ്റോറിയം എന്നിവയുണ്ട്. സ്കൂൾ കമാനത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. യു. പ്രതിഭ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്നും 1.82 കോടി രൂപ വിനിയോഗിച്ച് 4325 ചതുരശ്ര അടിയിൽ ഹയർ സെക്കൻഡറിക്കും 3615 ചതുരശ്രഅടി വിസ്തീർണത്തിൽ ഹൈസ്കൂളിനും ഡൈനിങ് ബ്ലോക്കുകളും നിർമിക്കുന്നുണ്ട്. 48.2 ലക്ഷം രൂപ വിനിയോഗിച്ച് കെമിസ്ട്രി, ഫിസിക്സ്, ബയോളജി വിഭാഗത്തിനായി 90 കുട്ടികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ചെയ്യുന്നതിന് ജില്ലയിലെ ആദ്യത്തെ ഹൈടെക് ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നഗരസഭ 50 ലക്ഷം രൂപ വിനിയോഗിച്ച് ഹൈസ്കൂൾ ഹെറിറ്റേജ് ബിൽഡിങും നവീകരിച്ചിട്ടുണ്ട്. മിനുക്ക് പണികൾ പൂർത്തിയായാലുടൻ ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. APLKY4SCHOOL ചിത്രം: നിർമാണം പൂർത്തിയാകുന്ന കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.