സ്കൂൾ വാഹനം ഫ്ലാഗ്ഓഫ് ചെയ്തു

അമ്പലപ്പുഴ: പുന്നപ്ര ഗവ. ജെ.ബി സ്കൂൾ വിദ്യാർഥികൾക്കായി വാങ്ങിയ വാഹനം എച്ച്. സലാം എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. 2020-21ൽ മുന്‍ മന്ത്രി ജി. സുധാകരന്‍റെ സ്പെഷൽ ഡെവലപ്മെന്‍റ്​ ഫണ്ടിൽനിന്ന് അനുവദിച്ച 13.33 ലക്ഷം മുടക്കിയാണ്​ വാഹനം വാങ്ങിയത്​. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സതി രമേശ്, പഞ്ചായത്ത്​ അംഗങ്ങളായ എൻ.കെ. ബിജുമോൻ, എം. ഷീജ, സ്കൂൾ എച്ച്.എം എം.എം. അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു. (പുന്നപ്ര ഗവ. ജെ.ബി സ്കൂൾ വിദ്യാർഥികൾക്കായി വാങ്ങിയ വാഹനം എച്ച്. സലാം എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.