ആലപ്പുഴ: സെന്റ് ജോസഫ്സ് വനിത കോളജിൽ ദേശീയ സെമിനാറിന് തുടക്കമായി. കോളജില ഫിസിക്സ് ബിരുദാനന്തര ബിരുദ വിഭാഗവും കേരള സ്റ്റേറ്റ് ഹയർ എജുക്കേഷനൽ കൗൺസിലും എറണാകുളം സെന്റ് തെരേസാസ് കോളജും സംയുക്തമായാണ് മെറ്റീരിയൽസ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് സൊസൈറ്റൽ ആപ്ലിക്കേഷൻസ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. എം.ജി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ റവ: സിസ്റ്റർ ഫിലോമിന പുത്തൻപുര അധ്യക്ഷത വഹിച്ചു. ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.