ആലപ്പുഴ: 23 സർവിസിൽ 119 വിനോദസഞ്ചാരികളുമായി എട്ടുമാസത്തെ പൂട്ടിയിടലിനുശേഷം ഹൗസ്ബോട്ടുകൾ പ്രതീക്ഷയോെട യാത്ര തുടങ്ങി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് േകാവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹൗസ്ബോട്ടുകൾ യാത്ര പുനരാരംഭിച്ചത്. ബുക്കിങ് ഉണ്ടായിരുന്ന 23 ബോട്ടുമാത്രമാണ് സർവിസ് നടത്തിയത്. പുന്നമട ഫിനിഷിങ് പോയൻറിലും പള്ളാത്തുരുത്തിലും മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുവാദമുണ്ടായിരുന്നത്.
പുന്നമടയിൽനിന്ന് 18 സർവിസും പള്ളാത്തുരുത്തിയിൽനിന്ന് അഞ്ച് സർവിസുമാണ് ലഭിച്ചത്. കേരളത്തിനകത്തുനിന്നാണ് 23 ബുക്കിങ്ങും ലഭിച്ചതും. ബോട്ടുകൾ സാനിൈറ്റസ് ചെയ്തെന്ന് ഉറപ്പുവരുത്തിയാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്ക് അനുമതി നൽകിയത്. ഹൗസ്ബോട്ടുകൾ സഞ്ചാരികളെ ഡി.ടി.പി.സി പ്രീ െപയ്ഡ് കൗണ്ടറിൽ രജിസ്റ്റർ ചെയ്ത് ലേഗജുകൾ സാനിൈറ്റസ് ചെയ്ത് മാസ്കും ഗ്ലൗസും നൽകിയാണ് ബോട്ടിൽ കയറ്റിയത്. കൂടാതെ, ജാഗ്രത പോർട്ടലിലും രജിസ്റ്റർ ചെയ്തു. ഹൗസ്ബോട്ടിെല ഒരുമുറിയിൽ രണ്ടുപേർക്ക് മാത്രമേ സഞ്ചരിക്കാൻ അനുമതിയുള്ളൂ. എത്ര മുറികൾ ഉണ്ടങ്കിലും പരമാവധി 10 പേരെ മാത്രമേ കൊണ്ടുപോകാനാവൂ. വളരെ ചെറിയൊരു ശതമാനം ഹൗസ്ബോട്ടുകൾക്ക് മാത്രമാണ് ഞായറാഴ്ച ബുക്കിങ് ലഭിച്ചത്. ഒരു ശതമാനം ബോട്ടുകൾ ദീർഘനാൾ സർവിസ് നടത്താതിരുന്നതുമൂലം കേടുപാടുകൾ വന്നിരിക്കുകയാണ്.
വിനോദസഞ്ചാരികളെ കായൽ ടൂറിസത്തിലേക്ക് ആകർഷിക്കാൻ സർക്കാർതലത്തിൽ പ്രചാരണം വേണമെന്നാണ് ഹൗസ്ബോട്ട് ഉടമകളുടെ ആവശ്യം. ഒരു തവണ ഹൗസ്ബോട്ട് സർവിസ് നടത്തിയാൽ പിന്നീട് 24 മണിക്കൂറിനുശേഷം മാത്രമേ സർവിസ് നടത്താവൂവെന്ന് സർക്കാർ നിർേദശമുണ്ട്. ''സർവിസ് ആരംഭിച്ചത് പ്രതീക്ഷ നൽകുന്നെങ്കിലും ബുക്കിങ്ങുകൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഇൗ നിർേദശങ്ങളോടെ ബോട്ട് ഒാടുന്നത് നഷ്ടമാണ്. ഒരുമുറിയിൽ രണ്ടുപേർ മാത്രമെന്നത് ഒറ്റ മുറിയുള്ള ബോട്ടുകൾക്ക് ആളുകളെ കിട്ടാതെയാവും.
ഉൾക്കൊള്ളവുന്നതിൻെറ പകുതി ആളുകളെ ഹൗസ്ബോട്ടുകളിൽ അനുവദിക്കണം. പരമാവധി പ്രതിരോധങ്ങൾ തീർത്ത് ഹൗസ്ബോട്ടുകളിൽ േകാവിഡിനെ തടയാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ നിർേദശങ്ങളിൽ സർക്കാർ ഇളവുകൾ നൽകുമെന്നുമാണ് പ്രതീക്ഷ''-ഹൗസ്ബോട്ട് ഒാണേഴ്സ് അസോസിയേഷൻ ഭാരവാഹി ജോസ്കുട്ടി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.