മൊബൈല്‍ കടയില്‍ ആക്രമണം: ഏഴുപേര്‍ക്കെതിരെ കേസ്​

അമ്പലപ്പുഴ: മൊബൈല്‍ കടയില്‍ അതിക്രമിച്ചുകയറി ഉടമയെയും സഹോദരനെയും ആക്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. പല്ലന സ്വദേശികളായ താജുദ്ദീന്‍, ഹുസൈന്‍, മിഥിലാല്‍ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കും എതിരെയാണ് കേസ്​. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ക്ലബില്‍ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കടയില്‍കയറി ഉടമ കരൂര്‍ പെരുവേലില്‍ മുഹമ്മദ് റാഷിദ് (30), സഹോദരന്‍ മുഹമ്മദ് റിയാസ് (38), ബന്ധു അല്‍ അമീന്‍ (19) എന്നിവരെ ആക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍, അനുബന്ധ ഉപകരണങ്ങള്‍, ലാപ്ടോപ് എന്നിവയും എടുത്തുകൊണ്ടുപോയതായി മൊഴിയില്‍ പറയുന്നു. അക്രമത്തില്‍ മൂന്നുപേര്‍ക്കും പരിക്കേറ്റിരുന്നു. റാഷിദി‍ൻെറ പിതൃസഹോദരനാണ് സംഘത്തില്‍ ഉണ്ടായിരുന്ന താജുദ്ദീന്‍. ഇയാളുടെ പേരിലുള്ള കടമുറിയിലാണ് റാഷിദ് മൊബൈല്‍ കട നടത്തിവരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.