കോവിഡ്​ പ്രതിരോധത്തിന്​ ഓ​ട്ടോമാറ്റിക്​ സംവിധാനവുമായി കോളജ്​ വിദ്യാർഥികൾ

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്​ സഹായകമാകുന്ന ഓട്ടോമാറ്റിക് സംവിധാനവുമായി ആലപ്പുഴ എസ്​.ഡി കോളജ്​ വിദ്യാർഥികൾ. ആളുകളുടെ ശരീരോഷ്മാവ് നിർണയിക്കുകയും നിശ്ചിത ഊഷ്മാവിൽ കൂടുതലാണെങ്കിൽ അലർട്ട്​ നൽകുന്നതുമാണ്​ ഓട്ടോമാറ്റിക് ടെംപറേച്ചർ മെഷർമൻെറ്​ ആൻഡ്​ അലർട്ട് സിസ്​റ്റം (എ.ടി.എം.എ.എസ്​). കാമറ, താപനില മൊഡ്യൂൾ, അർഡ്വിനേ മൈക്രോ കൺട്രോളർ എന്നിവയുമുണ്ട്​. ചലിക്കുന്ന കാമറയായതിനാൽ ഏത് ഉയരത്തിലുമുള്ള ആളുകളുടെ കൃത്യമായ ഊഷ്മാവ് അളക്കാനാവും. സ്കാനറുകളുടെ സഹായത്താൽ ഉയർന്ന താപനില ഉള്ളവരെ തിരിച്ചറിയാനും വിവരം വ്യക്തിക്കും ബന്ധപ്പെട്ട അധികാരികൾക്കും അറിയിക്കാനും കഴിയുമെന്നതാണ്​ പ്രത്യേകത. സെൻസറുകളുടെ സഹായത്താൽ സാനിറ്റൈസറും ലഭിക്കും. നിർമാണത്തിന്​ പുനഃചംക്രമണം ചെയ്ത വസ്തുക്കൾ ഉൾപ്പെടുന്നതിനാൽ ചെലവ്​ കുറവാണ്​. പരീക്ഷണാടിസ്ഥാനത്തിൽ പൂർത്തിയാക്കിയ യന്ത്രത്തിന്​ 5000 രൂപയാണ്​ ചെലവായത്​. സ്വകാര്യത നഷ്​ടമാകാതെ സന്ദർശകരുടെ വിവരശേഖരണം അടക്കം സാധ്യമാകുന്ന വിധത്തിൽ ഈ സംവിധാനം രൂപപ്പെടുത്താനുള്ള ഗവേഷണവും നടക്കുന്നുണ്ട്. ഫിസിക്സ് വകുപ്പിലെ അവസാനവർഷ ബിരുദ വിദ്യാർഥികളായ അഭിഷേക് ആർ. നാഥ്, മിഥുൻ മോഹൻ, സംഗീത് എസ്. കിണി, അസിസ്​റ്റൻറ്​ പ്രഫ. ഡോ. ശ്രീകാന്ത് ജെ. വർമ എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയത്​. APL sd colleage covid കോവിഡ് പ്രതിരോധത്തിന്​ സഹായകമാകുന്ന ഓട്ടോമാറ്റിക് സംവിധാനം നിർമിച്ച ആലപ്പുഴ എസ്​.ഡി കോളജ്​ വിദ്യാർഥികളായ അഭിഷേക് ആർ. നാഥ്, മിഥുൻ മോഹൻ, സംഗീത് എസ്. കിണി എന്നിവർ അധ്യാപകൻ ഡോ. ശ്രീകാന്ത് ജെ. വർമയോ​െടാപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.