പത്തോളം പേർക്ക് കോവിഡ്‌; നൂറനാട് പൊലീസ് സ്​റ്റേഷൻ പ്രവർത്തനം അവതാളത്തിൽ

ചാരുംമൂട്: നൂറനാട് പൊലീസ് സ്​റ്റേഷനിലെ രണ്ടു വനിത ഉദ്യോഗസ്ഥരടക്കം പത്തോളം പൊലീസുകാർക്ക് കോവിഡ്. പതിവ് ആർ.ടി.പി.സി.ആർ പരിശോധനയിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മറ്റുള്ളവരെ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് എട്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. ആകെ 42 പേരുള്ള നൂറനാട് സ്​റ്റേഷനിൽ 10 പേർക്ക് കോവിഡ് ബാധിക്കുകയും ബാക്കിയുള്ളവർ നിരീക്ഷണത്തിലാവുകയും ചെയ്തതോടെ പ്രവർത്തനം അവതാളത്തിലാണ്. സ്​റ്റേഷനും പരിസരവും അടിയന്തരമായി അണുമുക്തമാക്കി സമീപ സ്​റ്റേഷനുകളിൽനിന്ന് പൊലീസുകാരെ എത്തിച്ച് പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന് സ്​റ്റേഷൻ ഹൗസ് ഓഫിസർ വി.ആർ. ജഗദീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.