​െപാലീസി​െൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ ആറുപേർക്കെതിരെ കേസ്​

​െപാലീസി​ൻെറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ ആറുപേർക്കെതിരെ കേസ്​ പൊലീസ്​ മർദിച്ചതായി ഡി.വൈ.എഫ്​.ഐ നേതാവ്​ അമ്പലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണാഘോഷം നടത്തിയത് ചോദ്യം ചെയ്ത പൊലീസി​ൻെറ ജോലി തടസ്സപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു. കരൂര്‍ കിഴക്ക് പുറക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ച് ആളുകള്‍ കൂട്ടം കൂടുന്നത്​ അറിഞ്ഞാണ് അമ്പലപ്പുഴ പൊലീസ്​ എത്തിയത്. മൈക്ക് നിര്‍ത്തിവെക്കാന്‍ നിർദേശിച്ചിട്ടും കൂട്ടാക്കാതിരുന്നതിനാല്‍ ആംപ്ലിഫയര്‍ പൊലീസ്​ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിന് തടസ്സം നിന്നെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ആമയിട ബ്രാഞ്ച് സെക്രട്ടറി ഐവാഡിശ്ശേരി സിനീഷിനെ (32) കസ്​റ്റഡിയില്‍ എടുത്തു. പിന്നീട് ഇയാളെ ജാമ്യം നല്‍കി വിട്ടയച്ചു. ഇയാള്‍ക്ക് പുറമെ മറ്റ് അഞ്ച്​ പേര്‍ക്കെതിരെയും കേസെടുത്തു. എന്നാല്‍, അയല്‍വീട്ടില്‍നിന്നും ആംപ്ലിഫയര്‍ കൊണ്ടുപോകുന്നത് കണ്ട് വിവരം അന്വേഷിക്കാൻ ചെന്ന തന്നെ ​െപാലീസ്​ മര്‍ദിച്ച് ജീപ്പില്‍ കയറ്റുകയായിരുന്നെന്ന് സിനീഷ് പറഞ്ഞു. കണ്ടുനിന്ന അമ്മയെയും ഗര്‍ഭിണിയായ ഭാര്യയെയും പൊലീസ്​ തല്ലി. ജീപ്പിലിട്ടും മര്‍ദിച്ചു. മര്‍ദിച്ചതിനും കള്ളക്കേസില്‍പെടുത്തിയതിനുമെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല കലക്​ടർ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് സിനീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.