അരൂർ: സർക്കാർ നയം അനുസരിച്ച് 'ഒരു മീനും ഒരു നെല്ലും' പദ്ധതി നടപ്പാക്കാൻ എഴുപുന്ന, പൊക്കാളി പാടശേഖരങ്ങൾക്കരികിലെ താമസക്കാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 600 ഏക്കറോളം വരുന്ന നരിയാണ്ടി, നീണ്ടകര പൊക്കാളി നിലങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന ജില്ല കലക്ടറുടെ പ്രഖ്യാപനം കഴിഞ്ഞമാസം വന്നതിന് പിന്നാലെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. സർക്കാർ നയം നടപ്പിൽ വന്ന വർഷത്തിൽ പൊക്കാളി നിലങ്ങളിൽ നെൽകൃഷി ആവശ്യപ്പെട്ട് എഴുപുന്ന നരിയാണ്ടി, നീണ്ടകര എന്നിവിടങ്ങളിൽ ജനകീയ പ്രക്ഷോഭം നടത്തിയിരുന്നു. വർഷങ്ങളായി മത്സ്യകൃഷി മാത്രം നടത്തിയതുകൊണ്ട് ഉപ്പുവെള്ളം വീടുകളിലേക്ക് കയറി പച്ചക്കറികൃഷിയും വീടും നശിച്ചതിനെതിരെയായിരുന്നു പ്രക്ഷോഭം. സമരംവിജയിച്ചതോടെ പൊക്കാളി കൃഷി നടത്താൻ സർക്കാർ ജനങ്ങളോടൊപ്പം നിന്നു. എന്നാൽ, നെൽകൃഷി നഷ്ടത്തിലാണെന്ന് വരുത്താൻ കർഷക സംഘങ്ങളുടെ സഹായത്തോടെ സർക്കാർ ഏജൻസികൾ ശ്രമിച്ചിരുന്നു. പിന്നെയും തുടർച്ചയായി മത്സ്യകൃഷി മാത്രം പാടശേഖരങ്ങളിൽ നടത്തി. ഇതിനിടയിലാണ് കർശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കലക്ടർ രംഗത്തെത്തിയത്. ഒരു നെല്ലും ഒരു മീനും നയമനുസരിച്ച് ജൂൺ ആരംഭത്തിൽ പൊക്കാളി വിത്തു വിതയ്ക്കണം. ഒക്ടോബർ 15 ന് വിളവെടുപ്പ് പൂർത്തിയാക്കണം. തുടർന്ന് ഓരു മുട്ടുകളും തൂമ്പുകളും തുറക്കണം. തൂമ്പുകളിലൂടെ പുറം കായലിൽനിന്ന് കൂട്ടത്തോടെ എത്തുന്ന മത്സ്യവും ചെമ്മീനും കരിമീനും നിലങ്ങളിൽ കരി നിലങ്ങളിൽ നിറയുന്നു. മാർച്ച് അവസാനം വരെ വരെ മത്സ്യകൃഷി സമൃദ്ധിയായി നടക്കണം. മാർച്ച് അവസാനത്തോടെ വെള്ളം വറ്റിച്ച് മത്സ്യം പിടിച്ച് മത്സ്യവാറ്റ് അവസാനിപ്പിക്കണം. ഏപ്രിൽ-മെയ് മാസങ്ങളിൽ നിലം ഉഴുതു മറിച്ച്, നിലം ഉണക്കി, വാരം കോരി സൂര്യപ്രകാശത്തിൽ ഉണങ്ങി ജൂണിൽ വിത്ത് വിതയ്ക്കൽ ആരംഭിക്കുന്നു. സർക്കാർ നയത്തിന് വിരുദ്ധമായി മത്സ്യകൃഷി നടത്താൻ ഒരുങ്ങിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഫിഷറീസ് വകുപ്പിനും അഡാക്കിനും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.