അരൂരിൽ തെരുവുനായ്​ ശല്യം രൂക്ഷം

അരൂർ: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പരിഹരിക്കാനാകാതെ ത്രിതല പഞ്ചായത്തുകൾ കുഴയുന്നു. അരൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന്​ നിരവധി പേരാണ്​ ഇരയാകുന്നത്​. തെരുവുനായ്ക്കളെ കൊല്ലരുതെന്ന കർശന നിലപാട് സർക്കാർ സ്വീകരിച്ചതിനുശേഷം വന്ധ്യംകരണമാണ്​ പഞ്ചായത്തുകൾ ഏറ്റെടുത്ത്​ നടത്തിയിരുന്നത്​. വന്ധ്യംകരിച്ചശേഷം നായ്ക്കളെ പിടിച്ചുകൊണ്ടുപോകുന്ന സ്ഥലത്ത് തിരികെവിടുന്നത്​ പലസ്ഥലത്തും നാട്ടുകാരുമായി സംഘർഷത്തിന്​ വഴിയൊരുക്കി. ഇതേതുടർന്ന്​ ഇതും നിർത്തിവെച്ചിരിക്കുകയാണ്​. ആളൊഴിഞ്ഞ അരൂർ വ്യവസായകേന്ദ്രവും പൊതുമാർക്കറ്റും അടക്കമുള്ള സ്ഥലങ്ങൾ തെരുവുനായ്​ക്കളുടെ താവളമാണ്​. പോംവഴികൾ കണ്ടെത്തി സുരക്ഷയൊരുക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. ചിത്രം: തെരുവിൽ അലയുന്ന നായ്ക്കള​ുടെ കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.