കുത്തിയതോട്ടിൽ മോഷ്​ടാക്കൾ വിലസുന്നു

തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മോഷ്​ടാക്കൾ വിലസുന്നു. മോഷണം നിത്യസംഭവമായിട്ടുണ്ട്​. തുറവൂർ വടക്ക് താമരത്തറ വീട്ടിൽ ബേബിയുടെ പുതിയ സൈക്കിൾ കുറുമ്പിൽ പാലത്തിനരികിൽനിന്ന്​ പട്ടാപ്പകൽ മോഷണം പോയതാണ് ഒടുവിലെ സംഭവം. രണ്ടാഴ്​ച മുമ്പ്​ പറയകാട് തഴുപ്പ് ജങ്​ഷനിലെ മായിൻകുട്ടിയുടെ ഉടമസ്ഥതയി​െല ആക്രിക്കടയിൽനിന്ന് കിലോക്കണക്കിന് ചെമ്പ്, പിച്ചള, അലുമിനിയം എന്നിവ കവർന്നിരുന്നു. ദേശീയപാതയിൽ എൻ.സി.സി ജങ്​ഷനിലെ പെട്രോൾ പമ്പിന് സമീപം സാബുവി​ൻെറ ആക്രിക്കടയിൽനിന്ന്​ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ചെമ്പ്, പിച്ചള തുടങ്ങിയവയും മോഷ്​ടിച്ചു. കടകളിൽ രാത്രിയാണ്​ മോഷണം നടന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. വീടുകളിൽനിന്ന് പുറത്ത് സൂക്ഷിക്കുന്ന പാത്രങ്ങളും മറ്റും മോഷണം പോകുന്നതായി പരാതിയുണ്ട്. രാത്രികളിൽ മിക്കയിടത്തും വഴിവിളക്കുകൾ തെളിയാത്തതും പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ ഇല്ലാത്തതും മോഷ്​ടാക്കൾക്ക് സഹായകമാണ്. കുത്തിയതോട് പൊലീസ് പട്രോളിങ്​ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.