കരാറുകാരൻ മുങ്ങി; ഷഹീദാർപള്ളി-പുതിയിടം റോഡ്​ പണി പാതിവഴിയിൽ

കായംകുളം: കോടികൾ ചെലവഴിച്ച ഷഹീദാർപള്ളി-പുതിയിടം റോഡ് നവീകരണം പാതിവഴിയിൽ നിലച്ചത് യാത്ര ദുരിതമാക്കുന്നു. ടൗണിലെ പ്രധാന റോഡിൽ മരണക്കുഴികൾ പെരുകിയിട്ടും നടപടികളില്ലാത്തതാണ്​ പ്രതിഷേധത്തിന് കാരണം. അഞ്ച് കോടി ചെലവഴിച്ചുള്ള റോഡ് നിർമാണം തുടങ്ങിയിട്ട് മൂന്നുവർഷം പിന്നിടുകയാണ്. നിർമാണം പൂർത്തിയാകുന്നതിന് മു​േമ്പ കരാറുകാരൻ മുങ്ങിയതാണ് പ്രശ്നം. പാതിവഴിയിൽ പണിമുടങ്ങിയ റോഡി​ൻെറ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ടൈൽ പാകാൻ ഒഴിച്ചിട്ട ഭാഗങ്ങൾ അഗാധ കുഴികളായി മാറിയിരിക്കുന്നു. പുതിയിടം ക്ഷേത്രം, പാർക്ക് മൈതാനം, മുനിസിപ്പൽ ജങ്​ഷൻ, മുഹ്​യിദ്ദീൻ പള്ളി, ഷഹീദാർ പള്ളി ഭാഗങ്ങളിലാണ് ടൈൽ പാകാൻ തീരുമാനിച്ചത്. ഇതിൽ പ്രതിഷേധമുയർന്നതോടെ പുതിയിടത്ത് മാത്രം ടൈൽ പാകി. മുഹ്​യിദ്ദീൻ പള്ളിയുടെ ഭാഗത്ത് മെറ്റൽ വിരിച്ചെങ്കിലും ഇത് ഇളകിത്തുടങ്ങി. ദേശീയപാതയിൽ ഷഹീദാർ പള്ളി ജങ്ഷനിൽനിന്ന് തുടങ്ങി മാർക്കറ്റ്, പാർക്ക് ജങ്ഷൻ, പുതിയിടം വഴി ദേശീയപാതയിലെ ടെക്‌സ്‌മോ ജങ്‌ഷനിൽ വരെ എത്തുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന റോഡ് നവീകരിക്കാൻ നബാർഡിൽനിന്നാണ് അഞ്ച് കോടി അനുവദിച്ചത്. കരാറുകാര​ൻെറ വീഴ്ചയാണ് റോഡ് നവീകരണം പൂർത്തിയാക്കാൻ തടസ്സമായത്. തുടക്കത്തിൽ ഷഹീദാർ മസ്ജിദ് മുതൽ മാർക്കറ്റ് വരെ മാത്രമാണ് നവീകരിച്ചത്. ഇവിടെ ദീർഘകാലം പൊളിച്ചിട്ടത് പ്രശ്നമായതോടെയാണ് നിർമാണത്തിന് തയാറായത്. ഇതിന് ശേഷം കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരുന്നു. ഇയാളെ കരിമ്പട്ടികയിൽപെടുത്തി കരാർ റദ്ദാക്കിയെന്നാണ് അധികൃതർ പറയുന്നത്. പിന്നീട് മറ്റൊരാൾക്ക് കരാർ നൽകിയെങ്കിലും നിർമാണം നീളുകയാണ്. ചിത്രം: APLKY1ROAD : തകർന്ന ഷഹീദാർ മസ്ജിദ്-പുതിയിടം റോഡിലെ മുഹ്​യിദ്ദീൻ പള്ളി ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.