കർഷക കോൺഗ്രസ് ധർണ നടത്തി

കായംകുളം: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധന പിൻവലിക്കണമെന്നും പ്രളയദുരിതാശ്വാസം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടവിള ഗവേഷണകേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ മാത്യു ചെറുപറമ്പൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ. രവി, എ.ജെ. ഷാജഹാൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ചിറപ്പുറത്ത്​ മുരളി, ജോജി ചെറിയാൻ, ഭരണിക്കാവ് വാസുദേവൻ, ബീന മോഹൻ, ശ്രീദേവി, രാധാമണി രാജൻ എന്നിവർ സംസാരിച്ചു. ചിത്രം: APLKY2KPCC കർഷക കോൺഗ്രസ് കൃഷ്ണപുരം തോട്ടവിള ഗവേഷണകേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.