കനത്ത മഴ: ജില്ലയിൽ സുരക്ഷ മുന്‍കരുതല്‍

ആലപ്പുഴ: ബംഗാള്‍ ഉൾക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതായ കാലാവസ്ഥ വകുപ്പി​ൻെറ മുന്നറിയിപ്പ് കണക്കിലെടുത്ത്​ ജില്ലയിൽ സുരക്ഷ മുൻകരുതൽ ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്. ജില്ലയില്‍ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണിത്​. മഴ ശക്തമാകുന്ന മുറക്ക് പല ഡാമുകളും തുറന്ന് വിടാനും അത് വഴി നദികളിലും മറ്റും വെള്ളപ്പൊക്കം ഉണ്ടാകാനും, ഇരുകരകളിലെയും വാസസ്ഥലങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും നാശനഷ്​ട സാധ്യതയുമുണ്ട്. ജലനിരപ്പ് ഉയരാനുള്ള സാഹചര്യം മുന്നില്‍ കണ്ടുള്ള എല്ലാവിധ സുരക്ഷ മുന്‍കരുതല്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിൽ അടിയന്തര സേവനം ലഭ്യമാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനും മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും സജ്ജമാണെന്ന്​ എസ്​.പി പറഞ്ഞു. എല്ലാ സ്​റ്റേഷനുകളിലും എക്​സ്​കവേറ്റർ, ആംബുലൻസ്, മറ്റ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ സജ്ജമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതിന് ക്യൂ.ആർ.ടി, സ്ട്രൈക്കർ ടീമുകളെ സജ്ജമാക്കിയിട്ടു​െണ്ടന്നും പൊലീസ്​ അറിയിച്ചു. ഭിന്നശേഷി ജീവനക്കാരുടെ വിഷയങ്ങൾക്ക് പരിഹാരം കാണും -മന്ത്രി ആർ. ബിന്ദു ആലപ്പുഴ: സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെൻഷൻ പ്രായവർധന തുടങ്ങി ഭിന്നശേഷി ജീവനക്കാർ ഉന്നയിച്ച വിഷയങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഡിഫറൻറലി ഏബിൽഡ് എംപ്ലോയീസ് അസോസിയേഷൻ(ഡി.എ.ഇ.എ)സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ പ്രഗല്​ഭ്യം തെളിയിച്ച ഭിന്നശേഷി ജീവനക്കാരെ മുൻ മന്ത്രി കൂടിയായ സംഘടനയുടെ സംസ്ഥാന രക്ഷാധികാരി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പൊന്നാട അണിയിച്ചു. സംസ്ഥാന പ്രസിഡൻറ്​ എ.എസ്​. ജോബി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പാളയം രാജൻ, സംസ്ഥാന വർക്കിങ്​ പ്രസിഡൻറ്​ ടി.കെ. ബിജു, ജനറൽ സെക്രട്ടറി ബെന്നി വർഗീസ്‌, ട്രഷറർ കെ. ശശികുമാർ, സംസ്ഥാന ഐ.ടി സെൽ കൺവീനർ പുഷ്​പകുമാർ ആർ. പൈ, പെൻഷനേഴ്‌സ് ഫോറം കൺവീനർ സാധുജൻ, വൈസ് പ്രസിഡൻറ്​ കെ.എ. താജുദ്ദീൻ, സംസ്ഥാന സെക്രട്ടറിമാരായ എം. സുനിൽകുമാർ, എ.എ. ജമാൽ, ടി.ടി. രാമചന്ദ്രൻ, സുരേഷ് ചാക്കോ, പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.