കായംകുളം: മൊബൈലിൽ വൈറസ് കടത്തിവിട്ടത് ചോദ്യംചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ചുകയറി ക്രൂരമായി മർദിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിൽ (സച്ചു -24) അറസ്റ്റിൽ. സംഭവത്തിൽ ഉൾപ്പെട്ട അഖിലിൻെറ സഹോദരനായ പ്ലസ് വൺ വിദ്യാർഥിയെ സംബന്ധിച്ച റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിൻെറ മകൻ പ്രണവിനാണ് (18) മർദനം ഏറ്റത്. സൗഹൃദവലയത്തിലെ മൊബൈൽ െഗയിമിൽ പ്രണവും ഭാഗമായിരുന്നു. ഒാൺലൈൻ പഠനം തടസ്സപ്പെടുത്തുന്ന തരം വൈറസാണ് പ്രണവിൻെറ മൊബൈലിൽ കയറ്റിവിട്ടത്. ഇതിനെച്ചൊല്ലി ഇരുവരും ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. തുടർന്ന് സഹോദരനെയും കൂട്ടിയെത്തിയ അഖിൽ മർദിക്കുകയായിരുന്നു. കഴിഞ്ഞ ഏഴിന് വൈകീട്ടായിരുന്നു സംഭവം. ഇൗ സമയം പ്രണവിൻെറ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മർദനശേഷം കത്തി കാട്ടി വധഭീഷണി മുഴക്കി മടങ്ങിയതിനാൽ ഭയന്നുപോയ പ്രണവ് വിവരം വീട്ടുകാരെ അറിയിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് പ്രതികൾ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് പിതാവിനോട് വിവരം പറയുന്നത്. വീട്ടിലെ സി.സി ടി.വി പരിശോധിച്ചതോടെയാണ് മർദനത്തിലെ ഭീകരത മനസ്സിലായത്. ------------- ചിത്രം: APLKY4RSS അറസ്റ്റിലായ അഖിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.