'ദേശീയപാതയിൽ അടിപ്പാതകൾ വേണം'

കായംകുളം: ദേശീയപാത വികസനത്തിൽ നഗരത്തെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. തിരക്കേറിയ ഒ.എൻ.കെ ജങ്​ഷൻ, കൊറ്റുകുളങ്ങര, ബോട്ട്​ജെട്ടിയുമായി ബന്ധപ്പെടുന്ന കെ.എസ്.ആർ.ടി.സി ജങ്​ഷൻ, കമലാലയം ജങ്​ഷൻ, ടെക്‌സ്‌മോ ജങ്​ഷൻ, സ്‌കൂൾകുട്ടികൾ കടന്നുപോകുന്ന കല്ലുംമൂട് എന്നിവിടങ്ങളിൽ അടിപ്പാത അനിവാര്യമാണ്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. പ്രസിഡൻറ്​ സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. പി. സോമരാജൻ, എം.എം. ഷരീഫ്, വി.കെ. മധു, അബുജനത, എ.എച്ച്.എം. ഹുസൈൻ, ഇ.എസ്.കെ. പൂക്കുഞ്ഞ്, സജുമറിയം, ജോർജ് മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.