ആലപ്പുഴ: സംസ്ഥാനങ്ങളുടെ അധികാരം കൈക്കലാക്കാനുള്ള കേന്ദ്രശ്രമങ്ങളെ ചെറുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. ആലപ്പുഴയിൽ കേന്ദ്ര അവഗണനയിൽ എൽ.ഡി.എഫ് പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൻെറ വികസനത്തെ അവഗണിക്കുന്ന ബി.ജെ.പിക്കും ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസിനും കേരളത്തില്‍ സ്ഥാനമുണ്ടാവില്ല. ദേശീയപാത ആറുവരിയാക്കുന്നതിന് രാജ്യത്ത് മറ്റെല്ലായിടത്തും ചെലവ് വഹിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. കേരളത്തില്‍ ഭൂമിയേറ്റെടുക്കുന്നതിന് തുക സംസ്ഥാനം നല്‍കണം. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതികള്‍ കൂട്ടാതെ മറ്റുള്ളവ വര്‍ധിപ്പിച്ച് സംസ്ഥാനത്തിന് തരാതിരിക്കുകയാണ് കേന്ദ്രം. ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ അനീതികള്‍ക്കെതിരെ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. പി.വി. സത്യനേശൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസർ, ജി. കൃഷ്ണപ്രസാദ് (സി.പി.ഐ), ജോർജുകുട്ടി ആഗസ്‍തി (കേരള കോണ്‍ഗ്രസ് എം), കെ.എസ്. പ്രദീപ് കുമാര്‍ (ജനതാദള്‍ എസ്), നസീര്‍ പുന്നയ്‍ക്കല്‍ (എൽ.ജെ.ഡി), ഐ. ഷിഹാബുദ്ദീന്‍ (കേരള കോണ്‍ഗ്രസ് എസ്), ബി. അന്‍ഷാദ് (ഐ.എൻ.എല്‍), സജു എടയ്‍ക്കാട് (കേരള കോണ്‍ഗ്രസ് സ്‍കറിയ), അംബിക വേണുഗോപാല്‍ (കേരള കോണ്‍ഗ്രസ് ബി) തുടങ്ങിയവര്‍ പങ്കെടുത്തു. APL MB 05 LDF Thomas Issac കേന്ദ്ര അവഗണനയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് പ്രതിഷേധ സായാഹ്നം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.