കുടുംബശ്രീ വിപണന സാധ്യതയുള്ള ഉൽപന്നങ്ങള്‍ നിര്‍മിക്കണം -മന്ത്രി

ആലപ്പുഴ: കൂടുതല്‍ വിപണന സാധ്യതയുള്ള ഉൽപന്നങ്ങള്‍ നിര്‍മിക്കാന്‍ കുടുംബശ്രീ യൂനിറ്റുകള്‍ ശ്രമിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് സംരംഭകത്വ വികസന പദ്ധതി (ആര്‍.കെ.ഐ-ഇ.ഡി.പി) വഴി ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രവാസി ഭദ്രത സംരംഭകര്‍ക്കുള്ള ധനസഹായ വിതരണവും അഗ്രി-നൂട്രി ഗാര്‍ഡന്‍ കാമ്പയി​ൻെറ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിർവഹിച്ചു. പ്രളയത്തിൽ ഉപജീവനമാര്‍ഗം നഷ്​ടമായവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ കുടുംബശ്രീ മുഖേന 15 കോടി െചലവഴിച്ച്​ നടപ്പാക്കുന്ന പദ്ധതി ചെങ്ങന്നൂര്‍, ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലാണ് തുടങ്ങിയത്​. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജെബിന്‍ പി. വര്‍ഗീസ്, ജില്ല പഞ്ചായത്ത് പൊതുമരാമത്ത്​ സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹന്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.വി. വിശ്വംഭരന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു എന്നിവര്‍ പങ്കെടുത്തു. APL saji cheriyan റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് സംരംഭകത്വ വികസന പദ്ധതിയിലൂടെ ജില്ലയില്‍ തുടങ്ങിയ സംരംഭങ്ങളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.