അരൂർ: വെള്ളക്കെട്ട് ഒഴിവാക്കാൻ കായലിൽ അടിഞ്ഞുകൂടിയ മണ്ണും എക്കലും നീക്കാൻ തീരവാസികൾ ഒരുങ്ങിയാൽ ഒപ്പംനിൽക്കുമെന്ന് സി.പി.എം. വേലിയേറ്റ ദുരിതമനുഭവിക്കുന്ന അരൂർ തീരപ്രദേശത്തെ വീടുകൾ സന്ദർശിക്കുകയായിരുന്നു ദലീമ ജോജോ എം.എൽ.എയും സി.പി.എം എൽ.സി സെക്രട്ടറി ശ്രീജിത് അടക്കമുള്ളവരും. അപ്രതീക്ഷിത വേലിയേറ്റം മൂലം അരൂരിലും പരിസരങ്ങളിലും ജനങ്ങൾ ദുരിതത്തിലാണ്. പല വീടുകളും ദിവസങ്ങളായി വെള്ളത്തിലാണ്. സാനിട്ടറി സൗകര്യങ്ങളും കുടിവെള്ളവും ഇല്ലാതായിട്ട് ദിവസങ്ങളായി. ദുരിതത്തിലായ ജനങ്ങളെ ആശ്വസിപ്പിക്കാനാണ് എം.എൽ.എ പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയത്. ദുരിതബാധിതർക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കുമെന്ന് എം.എൽ.എ അറിയിച്ചു. പ്രശ്നം മുഖ്യമന്ത്രിയുടെയും മറ്റു ഉന്നതാധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ട് നിവാരണത്തിന് നിലവിലെ തടസ്സങ്ങൾ നീക്കാൻ ശക്തമായി ഇടപെടുമെന്ന് സി.പി.എം അരൂർ ലോക്കൽ സെക്രട്ടറി സി.വി ശ്രീജിത് പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി, അംഗങ്ങളായ എ.എ. അലക്സ്, ആശാ ഷീലൻ, ബി.കെ ഉദയകുമാർ, സഞ്ജീവ് ഭാസ്കർ, എൻ.കെ സുരേന്ദ്രൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ചിത്രം: അരൂരിൽ വെള്ളത്തിലായ വീടുകൾ സന്ദർശിക്കാനെത്തിയ എം.എൽ.എയും സി.പി.എം പ്രവർത്തകരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.