അമ്പലപ്പുഴ: പാൽ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിൻെറ നേതൃത്വത്തിൽ നടത്തിയ പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന മുഖാമുഖത്തിൽ പ്രസിഡൻറ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.രശ്മി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ബിബി വിദ്യാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷ എം.ഷീജ, ആർ. ജയരാജ്, ശ്രീജ രതീഷ്, ബി.ഡി.ഒ എം.മഞ്ജു എന്നിവർ സംസാരിച്ചു. എം.ഷഫീന, ബി.സുരേഷ് കുമാർ, ജി.പ്രവീണ എന്നിവർ വിഷയാവതരണം നടത്തി. ക്ഷീരവികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ യു.അക്ബർ ഷാ സ്വാഗതവും െഡയറി എക്സ്റ്റെൻഷൻ ഓഫിസർ വി.എച്ച്. സബിത നന്ദിയും പറഞ്ഞു. (ചിത്രം....പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.