പക്ഷിപ്പനി നിയന്ത്രണം: സ്ഥിരം സംവിധാനം വേണം -എ.കെ.പി.എഫ്

ആലപ്പുഴ: 10 വർഷമായി കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന പക്ഷിപ്പനി നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രധാന സീസണായ ക്രിസ്മസ്, പുതുവത്സര സമയത്ത്​ ഇറച്ചിക്കോഴികളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാതിരുന്നിട്ടും വ്യാപാര നിരോധനം ഏർപ്പെടുത്തിയ ജില്ല ഭരണകൂടത്തി​ൻെറ നടപടി പുനഃപരിശോധിക്കണമെന്നും ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് പക്ഷിനിരീക്ഷണ കേന്ദ്രം തുടങ്ങാൻ സർക്കാർ മുൻകൈ എടുക്കണമെന്നും പൗൾട്രി മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും കേന്ദ്ര മൃഗസംരക്ഷണ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ആശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.