ന്യായവിലയ്ക്ക് പച്ചക്കറിയുമായി കൃഷിവകുപ്പി​െൻറ തക്കാളിവണ്ടി

ന്യായവിലയ്ക്ക് പച്ചക്കറിയുമായി കൃഷിവകുപ്പി​ൻെറ തക്കാളിവണ്ടി ആലപ്പുഴ: ക്രിസ്മസ് സമയത്ത് പഴം, പച്ചക്കറി ഇനങ്ങള്‍ ന്യായവിലയിൽ ലഭ്യമാക്കുന്നതിന് കൃഷിവകുപ്പി​ൻെറ സഞ്ചരിക്കുന്ന വിപണി പര്യടനം ആരംഭിച്ചു. തക്കാളിവണ്ടി എന്നു പേരിട്ട വാഹനത്തി​ൻെറ ഫ്ലാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി നിർവഹിച്ചു. ജനുവരി ഒന്ന് വരെയാണ് വിപണിയുടെ പ്രവർത്തനം. പ്രാദേശിക വിപണി വിലയെക്കാൾ കുറഞ്ഞ വിലയിലാണ് വാഹനത്തില്‍ പച്ചക്കറികള്‍ വില്‍ക്കുന്നത്. ഇതിനായി ജില്ലതല കമ്മിറ്റി ഓരോ ദിവസവും വില നിർണയിച്ചു നൽകും. നഗരസഭ അധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. മേഴ്സി പദ്ധതി വിശദീകരിച്ചു. ഡിസംബർ 18- ആലപ്പുഴ, 19- അമ്പലപ്പുഴ, 20, 21- ചേർത്തല, 22 - കുത്തിയതോട്, 23- പാണാവള്ളി, 24- ഹരിപ്പാട്, 26- മാവേലിക്കര, 27- ചെങ്ങന്നൂര്‍, 28- രാമങ്കരി,കിടങ്ങറ, 29- മങ്കൊമ്പ്, ചമ്പക്കുളം, 30 - എടത്വാ, തകഴി, 31- മാന്നാർ, വീയപുരം, ജനുവരി 1- ആലപ്പുഴ എന്നിങ്ങനെയാണ് വണ്ടിയുടെ പര്യടനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.