​േഷഖ്​ പി. ഹാരിസിനെ പിന്തുണച്ച്​ എൽ.ജെ.ഡി ജില്ലഘടകം

ആലപ്പുഴ: എൽ.ജെ.ഡിയിൽനിന്ന് രാജിവെച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ േഷഖ്​ പി. ഹാരിസിന് പിന്തുണ നൽകാൻ ജില്ല നേതൃയോഗം തീരുമാനിച്ചു. േഷഖ്​ പി. ഹാരിസ് യോഗം ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ശ്യാം, മേനക ബാലകൃഷ്ണൻ, പി.എസ്. അജ്​മൽ, സാദിഖ്​ നീർക്കുന്നം, ജമാൽ പള്ളാത്തുരുത്തി, എ.ജി. തമ്പി, രാജു ശിൽപകല, എ.ആർ. ഫാസിൽ, എം.കെ. നവാസ്, ഹക്കീം പ്രതാങ്കമൂട്, വി.പി. ഉനൈസ്, അബ്​ദുൽ കരീം എന്നിവർ സംസാരിച്ചു. പരിശീലന പരിപാടി ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്​ കീഴി​െല ഓച്ചിറ ക്ഷീരോൽപന്ന നിർമാണ പരിശീലന വികസനകേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിൽ പാലുൽപന്ന നിര്‍മാണത്തില്‍ ഓഫ് കാമ്പസ് പരിശീലന പരിപാടി നടത്തുന്നു. 20 മുതൽ 31 വരെ പട്ടണക്കാട് മിൽക്ക് പ്രോഡക്​ട്​സ്​ മാനുഫാക്ചറിങ്​ ആൻഡ് ഫെസിലിറ്റേഷന്‍ സൻെററില്‍ നടക്കുന്ന പരിശീലനത്തില്‍ ആദ്യം രജിസ്​റ്റർ ചെയ്യുന്ന 40 പേര്‍ക്ക് പങ്കെടുക്കാം. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെയാണ് പരിഗണിക്കുന്നത്. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. 20ന് രാവിലെ 10ന് മുമ്പ്​ രജിസ്​റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡ്, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കി‍ൻെറ പകർപ്പ് എന്നിവ ഹാജരാക്കണം. ഫോൺ: 9846083838. ടെൻഡർ ആലപ്പുഴ: ജനറൽ ആശുപത്രിയിലെ സി.ടി, എക്സ്റേ വിഭാഗങ്ങളില്‍ ഫിലിം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 21 ന്​ ഉച്ചക്ക്​ ഒന്നിനുമുമ്പ്​ സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0477 2253324.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.