കെ.പി.ഇ.എഫ് പ്രതിഷേധിച്ചു

തുറവൂർ: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസിന് നേരേ വാർഡ് മെംബർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധം. പ്രാദേശിക സർക്കാറുകളുടെ പ്രവർത്തന സ്വാതന്ത്ര്യം തകർക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന്​ കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ (കെ.പി.ഇ.എഫ്) ആരോപിച്ചു. കുറ്റവാളിക്ക് അർഹിക്കുന്ന ശിക്ഷ നൽകാനായില്ലെങ്കിൽ ജീവനക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന്​ കെ.പി.ഇ.എഫ് ജനറൽ സെക്രട്ടറി എസ്.എൻ പ്രമോദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.