ആലപ്പുഴ: രാജ്യത്തെ ആദ്യ യെ പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. 2008 മുതൽ തദ്ദേശീയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതും മലമ്പനി മരണങ്ങൾ ഇല്ലാത്തതും അടക്കം പരിഗണിച്ചാണ് ദേശീയതലത്തിൽതന്നെ ആലപ്പുഴ നഗരസഭയെ പ്രഥമ മലമ്പനി മുക്ത നഗരമായി െതരഞ്ഞെടുത്തത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻെറയും സംസ്ഥാന സർക്കാറിൻെറ സുസ്ഥിര വികസനലക്ഷ്യം പ്രോജക്ടിൻെറയും നേതൃത്വത്തിലാണ് െതരഞ്ഞെടുത്തത്. മലമ്പനിമുക്ത പഞ്ചായത്തായി പാലമേൽ ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിനെ മലമ്പനി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ആർ. ശശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡൻറ് ബി. വിനോദ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻറ് നദീറ, സ്ഥിരം സമിതി അധ്യക്ഷരായ നൗഷാദ്, കെ. അജയഘോഷ് തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഷാരോൺ ദാസ് വിഷയാവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആർ. സജിത്ത് പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.