ജെൻഡർ ന്യൂട്രൽ യൂനിഫോം: പെൺകുട്ടികളുടെ വസ്ത്രസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം -അബ്​ദുൽഹക്കീം നദ്​വി

ആലപ്പുഴ: ജെൻഡർ ന്യൂട്രൽ യൂനിഫോം ലക്ഷ്യമിടുന്നത്​ പെൺകുട്ടികളുടെ വസ്​ത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന്​ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി അബ്​ദുൽഹക്കീം നദ്​വി. 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ആലപ്പുഴയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുടെ സൗഹൃദസദസ്സ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെൻഡൽ ന്യൂട്രാലിറ്റി എന്നത്​ ലിബറലിസം പുതുതായി മുന്നോട്ടുവെക്കുന്ന ആശയമാണ്​. വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഭക്ഷണത്തി​ൻെറയും വസ്​ത്രത്തി​ൻെറയും രൂപത്തിൽ അടിച്ചേൽപിക്കുകയാണ്​. ഇസ്​ലാമി​ൻെറ ആഭ്യന്തര സാങ്കേതികശബ്​ദങ്ങളെ സന്ദർഭത്തിൽനിന്ന്​ അടർത്തിയെടുത്ത് തികച്ചും പ്രതിലോമപരമായ ഉപയോഗിക്കുകയാണ്. 'ഹലാൽ' എന്ന പദം അന്താരാഷ്​ട്രതലത്തിൽ വിവരിക്കുന്നത്​ വൃത്തിയുടെയും ശുദ്ധിയുടെയും പര്യായമായാണ്. കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇസ്​ലാമോഫോബിയയെ പൊളിറ്റിക്കൽ ആയുധമായി ഉപയോഗിക്കുകയാണ്​. ലീഗിനകത്ത്​ ജമാഅത്തെ ഇസ്​ലാമിയുടെ ആത്മാവ്​ കടന്നിരിക്കുന്നുവെന്നാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞത്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ യു.ഡി.എഫിനെ നിയന്ത്രിക്കുന്നത്​ ഹസ്സനും കുഞ്ഞാലിക്കുട്ടിയും അമീറും ആണെന്ന പ്രസ്​താവനയുടെ തുടർച്ചയാണിത്​. മുസ്​ലിം സമുദായം എല്ലാ ന്യൂനപക്ഷാവകാശങ്ങളും തട്ടിയെടുത്തുവെന്ന പ്രചാരണവും വ്യാപകമായി നടന്നു. സത്യം മറ്റൊന്നാണെന്ന്​ പറയേണ്ടവർ ഇക്കാര്യത്തിൽ മൗനം പാലിച്ച്​ രാഷ്​ട്രീയ ലാഭം നേടിയെടുക്കുകയായിരു​െന്നന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് അബ്​ദുൽഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവാസ് ജമാൽ, വനിത വിഭാഗം ജില്ല പ്രസിഡൻറ് നിസ ബീഗം, ജില്ല പി.ആർ സെക്രട്ടറി ഡോ. ഒ. ബഷീർ, മീഡിയ കൺവീനർ സജീർ ഹസൻ തുടങ്ങിയവർ സംസാരിച്ചു. APL MB 01 Jamaathe Islami Meet 'ഇസ്​ലാം ആശയസംവാദത്തതി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുടെ സൗഹൃദസദസ്സ്​ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി അബ്​ദുൽഹക്കീം നദ്​വി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.