മീഡിയവണിന് ഐക്യദാർഢ്യവുമായി കല-സാംസ്കാരിക പ്രവർത്തകർ ആലപ്പുഴ: മീഡിയവണ്‍ ചാനൽ നിരോധന നീക്കത്തിൽനിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ആവശ്യമുയര്‍ത്തി ആലപ്പുഴയിലെ കല-സാംസ്കാരിക പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ 9.30ന് കലക്ടറേറ്റ് ജങ്ഷനില്‍ ഒത്തുചേരും. ബഹുജന അവകാശ സംരക്ഷണ സമിതിയാണ് (ബാസ്സ്) പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ മന്ത്രി ജി. സുധാകരന്‍ മീഡിയവണ്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍ തോമസ് കുര്യന്‍ തത്സമയ ഐക്യദാര്‍ഢ്യ ചിത്രരചന നടത്തും. കവി കുരീപ്പുഴ ശ്രീകുമാര്‍, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍, പി.പി. ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവര്‍ പങ്കെടുക്കും. ആലപ്പുഴയിലെ കല-സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കും. എം.എച്ച്. ഉവൈസ് (ചെയര്‍) 9447779740, ടി. പ്രശാന്ത് കുമാര്‍ (ജന. കണ്‍)9496881483. പി.ഡി.പി ധർണ സംഘടിപ്പിച്ചു ആലപ്പുഴ: പൗരസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസർക്കാർ നടപടി അപലപനീയമാണെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. മീഡിയവൺ വിലക്കിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഡി.പി വൈസ് ചെയർമാൻ മുട്ടം നാസർ മുഖ്യ പ്രഭാഷണം നടത്തി. സിനോജ് താമരക്കുളം അധ്യക്ഷത വഹിച്ചു. അൻവർ താമരക്കുളം, ടി.എം. രാജ, പി.ടി. ഷംസുദ്ദീൻ, അനിൽ കുമാർ, കൗൺസിലർ പി. രതീഷ്, എം.എം. ഹാഷിം, അൻസാരി ആലപ്പുഴ, സീന ഷാജഹാൻ, സുനിത സമദ്, നിസാം മണ്ണഞ്ചേരി, ഷാഹുൽ അരൂർ, സിയാദ് മുസ്തഫ, ഷുക്കൂർ മോറീസ്, നൗഷാദ് അമ്പലപ്പുഴ, അയ്യൂബ് കൊട്ടക്കാട്ടുശ്ശേരി, കെ.എം. നാസർ എന്നിവർ സംസാരിച്ചു. (ചിത്രം....മീഡിയവൺ വിലക്കിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.