റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം -എം.എൽ.എ

ആലപ്പുഴ: സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തണമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ജില്ല പൊലീസിന്‍റെ സഹകരണത്തോടെ ഡോ. ഇ.ജി. സുരേഷ് ഫൗണ്ടേഷന്‍റെയും ലയൺസ് ക്ലബ് ഓഫ് ആലപ്പുഴ സെൻട്രലിന്‍റെയും ആഭിമുഖ്യത്തിൽ ആലപ്പുഴ ബീച്ചിൽ റോഡ് സുരക്ഷ നിർദേശ ബോർഡുകൾ സ്ഥാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്​ വർധിക്കുന്ന റോഡ് അപകടങ്ങൾ കുറക്കാനും റോഡ് സുരക്ഷ അവബോധം സൃഷ്ടിക്കാനും കഴിയും. റോഡ്​ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് അപകടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബി. പദ്മകുമാർ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്. രൂപേഷ്, സി.എ. എബ്രഹാം, കെ.നാസർ, രാജ് മോഹൻ, സുബ്രമണ്യൻ, ദിലീപ് കുമാർ, ഷിയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. APL traffic beach ആലപ്പുഴ ബീച്ചിൽ റോഡ്​ സുരക്ഷ നിർദേശ ബോർഡ്​ പി.പി. ചിത്തരഞ്ജൻ എം.എൽ.എ സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.