സ്കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ചു

മാവേലിക്കര: സ്കൂട്ടറിൽ പോയ അധ്യാപികയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു. ബി.ആർ.സി ക്ലസ്റ്റർ കോഓഡിനേറ്റർ മറ്റം തെക്ക് ഈപ്പൻപറമ്പിൽ പെണ്ണമ്മ തമ്പാന്‍റെ (56) മൂന്നര പവന്‍റെ മാലയാണ് ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത്​ കടന്നത്. മാവേലിക്കര ശ്രീകൃഷ്​ണ ക്ഷേത്രത്തിന്​ പടിഞ്ഞാറ്​ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്കൂട്ടറിൽ വിദ്യാഭ്യാസ ജില്ല ഓഫിസിലേക്ക് പോകുകയായിരുന്ന പെണ്ണമ്മ വളവിൽ സ്കൂട്ടറിന്‍റെ വേഗം കുറച്ചപ്പോഴാണ് പിറകിൽ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ചുകടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.