ആർ.എസ്.എസ് പ്രവർത്തകന്‍റെ വധം: പ്രതിയുമായി തെളിവെടുപ്പ്​ നടത്തി

ഹരിപ്പാട്: കുമാരപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ (അക്കു -26) കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിയായ കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരിൽ വടക്കേതിൽ നന്ദുവിനെ (കരി നന്ദു-26) സംഭവസ്ഥല​ത്ത്​ എത്തിച്ച്​​ തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച ഉച്ചക്ക്​ 12നാണ്​ പ്രതിയെ എത്തിച്ചത്​. ഇതറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ളവർ പ്രകടനം നടത്തി. പ്രതിഷേധം അതിര് കടക്കുമെന്നായപ്പോൾ പൊലീസ്​ പ്രതിയുമായി തിരികെപോയി. പിന്നീട്​ കൂടുതൽ പൊലീസുമായെത്തി നാട്ടുകാരെ അനുനയിപ്പിച്ചശേഷമാണ് തെളിവെടുത്തത്. ശരത്തിനെ കുത്താൻ ഉപയോഗിച്ച കത്തി അടുത്തുള്ള തോട്ടിൽ വലിച്ചെറിഞ്ഞെന്നാണ് മൊഴി. എന്നാൽ, നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. പ്രതിയെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെളിവെടുപ്പ് തുടരുമെന്നും പൊലീസ് പറഞ്ഞു. കേസിൽ നന്ദു ഉൾപ്പെടെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുമാരപുരം താല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), പൊത്തപ്പള്ളി കുമാരപുരം പീടികയിൽ ടോം തോമസ് (27), കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണുകുമാർ (29), കുമാരപുരം എരിക്കാവ് കൊച്ചുപുത്തൻ പറമ്പിൽ സുമേഷ് (33), കുമാരപുരം താമല്ലാക്കൽ പുളിമൂട്ടിൽ കിഴക്കതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് നിഷ നിവാസിൽ കിഷോർ (34) എന്നിവർ റിമാൻഡിലാണ്​. കഴിഞ്ഞ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ കുമാരപുരം പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിലാണ് ശരത്ചന്ദ്രൻ കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജ്‌ കുത്തേറ്റ്​ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. നന്ദുവാണ് ഇരുവരെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.